ചില പൊലീസുകാര്‍ക്ക് കൂറ് മാഫിയയോട്: വെളിയം
തിരുവനന്തപുരം: പൊലീസിലെ ഒരു വിഭാഗം മാഫിയയുടെ സ്വാധീനത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ശമ്പളത്തേക്കാള്‍ വലിയ തുക മാഫിയയില്‍ നിന്ന് ഇവര്‍ പറ്റുന്നുണ്ട്. ഈ ഉദ്യോദസ്ഥര്‍ക്ക് കൂറ് മാഫിയയോടാണ്. എന്നാല്‍ എല്ലാ പൊലീസുകാരും ഇത്തരക്കാരല്ലെന്നും വെളിയം പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ 35-ാം സംസ്ഥാന സമ്മേളനം തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും മാഫിയാ സംഘങ്ങളും മുമ്പെങ്ങും ഇല്ലാത്ത വിധം കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത് സംസ്ഥാനത്തിന്റെ ഭാവിക്ക് തന്നെ ഭീഷണിയാണ്. ഇത്തരം ആള്‍ക്കാരെ ഒറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്റേടം തയ്യാറാവണം. ജനങ്ങളെപ്പറ്റി ചിന്തിക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്ന സ്ഥിതിയുണ്ടാവണമെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications