മൂന്നാം മുറ അനുവദിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് സ്റേഷനുകളില്‍ മൂന്നാം മുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
മനുഷ്യാവകാശ ലംഘനം നടത്തുന്ന പൊലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. പൊലീസുകാരുടെ കുറ്റകരമായ പെരുമാറ്റം തെറ്റായ പൊലീസ് നയത്തിന്റെ ഫലമാണ്. ജനങ്ങളെ പീഡിപ്പിക്കാനുള്ളതാകരുത് പൊലീസ്.
പൊലീസുകാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച സര്‍ക്കാരാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു. എസ്എപിയില്‍ പൊലീസ് പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications