അല്‍മട്ടി ഡാമില്‍ വാന്‍ മുങ്ങി 27 പേര്‍ മരിച്ചു
ബാംഗ്ലൂര്‍: വടക്കന്‍ കര്‍ണാടകത്തിലെ ബിജാപൂരില്‍ അല്‍മട്ടി ഡാമില്‍ വാന്‍ മുങ്ങി 27 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഡ്രൈവറടക്കം വാനിലുണ്ടായിരുന്ന ആറു പേര്‍ നീന്തി രക്ഷപ്പെട്ടു. കൊപ്പാള്‍ ജില്ലയിലെ ബാഗസിബുണ്ഡു ഗ്രാമത്തില്‍ നിന്ന് വിനോദയാത്രയ്ക്കു വന്നവരാണ് മിനിവാനില്‍ ഉണ്ടായിരുന്നത്.
കര്‍ണാടകത്തിലെ സാമൂഹിക പരിഷ്കര്‍ത്താവായ ബസവേശ്വരയുടെ ജന്മദേശമായ കുഡലുസംഗമ സന്ദര്‍ശിച്ച ശേഷം അല്‍മാട്ടി ഡാം സന്ദര്‍ശിക്കാനെത്തിയതായിരുന്നു സംഘം. മഹാരാഷ്ട്രയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് അല്‍മാട്ടി ഡാം സ്ഥിതി ചെയ്യുന്ന കൃഷ്ണ നദി കരകവിഞ്ഞൊഴുകുകയാണ്.
കഴിഞ്ഞയാഴ്ചയാണ് രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം അല്‍മാട്ടി ഡാം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.












Click it and Unblock the Notifications