ഇന്ത്യന്‍, നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ടുകള്‍ നിരോധിക്കുന്നു
ഭോപാല്‍: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിനൊപ്പം ഇന്ത്യന്‍ എന്നോ നാഷണല്‍ എന്നോ ചേര്‍ക്കുന്നത് മധ്യപ്രദേശില്‍ നിരോധിച്ചു. പേര് മാറ്റിയില്ലെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു.
15 ദിവസത്തിനകം ഇത്തരം പേരുകള്‍ മാറ്റാന്‍ കോളജുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശില്‍ ഇത്തരം 21 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
ഏറെ മുമ്പ് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിനൊപ്പം ഇന്ത്യന്‍ എന്നോ നാഷണല്‍ ചേര്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇത്തരം പേരുകള്‍ ആ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന തെറ്റിദ്ധാരണ വിദ്യാര്‍ഥികളിലും മാതാപിതാക്കളിലുമുണ്ടാക്കുമെന്ന് കേന്ദ്ര മാനുഷിക വിഭവശേഷി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications