പാമോയില്‍ കേസ് സപ്തംബര്‍ ആറിലേയ്ക്ക് മാറ്റി
ദില്ലി: മുന്‍ മുഖ്യമന്ത്രിയും കെ.കരുണാകരനെതിരെയുള്ള പാമോയില്‍ കേസ് സുപ്രിം കോടതി സപ്തംബര്‍ ആറിലേക്ക് മാറ്റിവെച്ചു.
തിങ്കളാഴ്ച കേസ് പരിഗണനയ്ക്കെടുത്ത കോടതി വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ മൂന്നാഴ്ചത്തേയ്ക്ക് കേസ് മാറ്റിവെയ്ക്കണമെന്ന് കരുണാകരന്റെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ കോടതി ഈ ആപേക്ഷ നിരസിക്കുകയും കേസ് സെപ്തംബര്‍ ആറിലേയ്ക്ക് മാറ്റിവെയ്ക്കുകയും ചെയ്യുകയായിരുന്നു. ജസ്റിസ് അരിജിത്ത് പസായത്ത്, എസ്.എച്ച്.കപാഡിയ എന്നിവരടങ്ങിയ പുതിയ ഡിവിഷന്‍ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
ജസ്റിസുമാരായ ഡി.കെ ജയിന്‍, കെ.ജി ബാലകൃഷ്ണന്‍ എന്നിവര്‍ കേസില്‍ വാദം കേള്‍ക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പുതിയ ബഞ്ചിനെ നിയോഗിച്ചത്.












Click it and Unblock the Notifications