കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിമാന്റ് പ്രതി സബ് ജയിലില്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട സബ് ജയിലില്‍ കഴിയുകയായിരുന്ന റിമാന്റ് പ്രതി മരിച്ചതായി വിവരം. നിരവധി കേസുകളില്‍ പ്രതിയായ ആലപ്പുഴ സ്വദേശി മണിയനാണ് മരിച്ചത്. ഇയാളുടെ പേരിലുള്ള നിരവധി കേസുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ എട്ടരമണിയോടെ മണിയന്‍ ജയിലിനുള്ളില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നാണ് ജയിലധികൃതരും പൊലീസും പറയുന്നത്.

ആഗസ്ത് 31ന് മണിയനെ മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കാനിരുന്നതാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി മറ്റു പ്രതികള്‍ക്കൊപ്പം പുറത്തുപോയ മണിയന്‍ തിരിച്ചെത്തിയശേഷം ജയിലിനുള്ളില്‍ കുഴഞ്ഞുവീഴുകയും അല്പ സമയത്തിനുള്ളില്‍ത്തന്നെ മരണം നടക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് ഇന്‍ക്വസ്റ് തയ്യാറാക്കി വരുകയാണ്. മൃതദേഹം പിന്നീട് പോസ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X