ഓട്ടോകളില്‍ കുട്ടികളെ കുത്തിനിറച്ചാല്‍ നടപടി
തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ സ്കൂള്‍ കുട്ടികളെ കുത്തിനിറക്കുന്നതിനെതിരെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ എ.അയ്യപ്പന്‍ ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കി. ഇത് തുടര്‍ന്നാല്‍ നടപടിയുണ്ടാവുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
പരമാവധി മൂന്ന് പേര്‍ മാത്രം യാത്ര ചെയ്യേണ്ട ഓട്ടോകളില്‍ പത്തും പതിനഞ്ചും കുട്ടികളെ കയറ്റി ട്രിപ്പ് നടത്തുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇത്തരം ഓട്ടോകളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ ശ്വാസോച്ഛാസം ചെയ്യാന്‍ പോലും വിഷമിക്കുകയാണ്. ഡ്രൈവറുടെ സീറ്റില്‍ കുട്ടികളെ ഇരുത്തുന്നതും ഡ്രൈവര്‍ക്ക് മുന്നില്‍ കുട്ടികളെ നിര്‍ത്തുന്നതും പതിവാണ്.
കുട്ടികളെ കുത്തിനിറക്കുന്ന ഓട്ടോകളില്‍ സ്കൂളിലേക്ക് കുട്ടികളെ അയക്കാതിരിക്കാന്‍ അച്ഛനമ്മമാര്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications