കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനു വധക്കേസ്: ആറ് പ്രതികള്‍ കുറ്റക്കാര്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കല്ലാച്ചി ടൗണില്‍ വച്ച് ജീപ്പ് ഡ്രൈവര്‍ ഇടന്തുള്ളില്‍ ബിനുവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോഴിക്കോട് രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. 12 പ്രതികളുള്ള കേസില്‍ ആറ് മുതല്‍ 11 വരെ പ്രതികളെ വെറുതെവിട്ടു.

ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ പി.സി.ബഷീര്‍ നാദാപുരം, ഇ.ഉസ്മാന്‍ വെള്ളമുണ്ട, എന്‍. അബ്ദുള്‍ റഫീഖ് വെള്ളമുണ്ട, ആര്‍.എം.നിസാര്‍ കുറ്റ്യാടി, കെ.നാസര്‍ മരുതോങ്കര, 12-ാം പ്രതി ജീപ്പ് ഡ്രൈവര്‍ കെ.നൗഫല്‍ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ കോടതി സപ്തംബര്‍ ഒന്നിന് വിധിക്കും.

2001 ജൂണ്‍ രണ്ടിനാണ് ബിനു കൊല ചെയ്യപ്പെട്ടത്. കല്ലാച്ചി ടൗണില്‍ ടാക്സി സ്റാന്റില്‍ വച്ച് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാര്‍ ഡ്രൈവറായി ബിനുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. തെരുവന്‍ പറമ്പില്‍ നബീസ എന്ന സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതിയായിരുന്നു ബിനു. ഈ കേസില്‍ മാനഭംഗം നടന്നിട്ടില്ലെന്ന് കോടതി മാസങ്ങള്‍ക്കു മുമ്പ് വിധിച്ചിരുന്നു. എല്ലാ പ്രതികളെയും വെറുതെ വിടുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X