ജോസഫ് വിവാദം: ചൊവ്വാഴ്ച മൊഴിയെടുത്തേക്കും
ചെന്നൈ: മന്ത്രി പി.ജെ.ജോസഫിനെതിരായ വിമാനയാത്രക്കിടയിലെ പീഡന ആരോപണം അന്വേഷിക്കുന്ന ഐജി ബി. സന്ധ്യ പരാതിക്കാരിയുടെ മൊഴിയെടുക്കാനായി ചെന്നൈയിലെത്തി. ചൊവ്വാഴ്ച പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാറിന്റെ മൊഴിയെടുത്തേക്കും.
തിങ്കളാഴ്ച വൈകീട്ടാണ് സന്ധ്യ ചെന്നൈയിലെത്തിയത്. രണ്ട് ഡിവൈഎസ്പിമാര്‍ കൂടി ചൊവ്വാഴ്ചയെത്തിയതിനു ശേഷമായിരിക്കും പരാതിക്കാരിയുടെ മൊഴിയെടുക്കുന്നത്.
സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ആഗസ്ത് മൂന്നിന് ചെന്നൈ-കൊച്ചി കിങ്ഫിഷര്‍ വിമാനത്തില്‍ യാത്ര ചെയ്തവരില്‍ നിന്നും മൊഴിയെടുത്തേക്കും. കേരളത്തിലുള്ള യാത്രക്കാരായ ചിലരുടെ മൊഴിയെടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്.
തിങ്കളാഴ്ച വൈകീട്ട് മാലി-തിരുവനന്തപുരം-ചെന്നൈ വിമാനത്തില്‍ ഐജിയെത്തുമെന്നറിഞ്ഞ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ കാണാതെ രഹസ്യമായാണ് സന്ധ്യ പുറത്തിറങ്ങിയത്. പരാതിക്കാരിയുടെ കോത്താരി റോഡിലെ വീട്ടിനു മുന്നിലും ഐജിയെത്തുമെന്ന പ്രതീക്ഷയില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.












Click it and Unblock the Notifications