ജോസഫ് വിവാദം: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: മന്ത്രി പി.ജെ.ജോസഫുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന ഐജി ബി.സന്ധ്യ പരാതിക്കാരി ലക്ഷ്മി ഗോപകുമാറിന്റെ മൊഴി രേഖപ്പെടുത്തി.
ചെന്നൈയില്‍ രഹസ്യകേന്ദ്രത്തില്‍ വച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവം നടന്നയുടന്‍ തന്നെ വിമാന അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെന്നും തന്റെ സീറ്റ് മാറ്റിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പരാതിക്കാരി മൊഴിയില്‍ വ്യക്തമാക്കിയതായി അറിയുന്നു. നെടുമ്പാശേരിയിലെത്തിയതിനു ശേഷം ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചതിനു ശേഷമാണ് പരാതി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.
സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ആഗസ്ത് മൂന്നിന് ചെന്നൈ-കൊച്ചി കിങ്ഫിഷര്‍ വിമാനത്തില്‍ യാത്ര ചെയ്ത ചിലരില്‍ നിന്നും ചൊവ്വാഴ്ച ഐജി സന്ധ്യ മൊഴിയെടുക്കും.












Click it and Unblock the Notifications