Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി സ്വന്തം ശവക്കുഴി തോണ്ടുന്നു

കോഴിക്കോട്: വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാത്രികാല സര്‍വ്വീസുകള്‍ക്ക് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മലബാര്‍ മേഖലയില്‍ കെഎസ്ആര്‍ടിസിയുടെ ഓട്ടം നിലയ്ക്കാന്‍ കാരണമായേക്കും.

പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ കോഴിക്കോട്ടു നിന്നും വടക്കന്‍ ജില്ലയായ കണ്ണൂരിലേയ്ക്കും മറ്റുമുള്ള നാമമാത്രസര്‍വ്വീസുകള്‍ തീര്‍ത്തും നിര്‍ത്തലാകാനാണ് സാധ്യത. ഇപ്പോള്‍ത്തന്നെ രാത്രിസമയത്ത് ആളില്ലാതെ ഓടേണ്ടിവരുന്ന സര്‍ക്കാര്‍ ബസ്സുകളില്‍ കൂലിവര്‍ദ്ധിപ്പിച്ചാലുണ്ടായേക്കാവുന്ന അവസ്ഥ ഊഹിക്കാവുന്നതാണ്.

രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ ആറുമണിവരെയുള്ള എല്ലാ സര്‍വ്വീസുകളില്‍ യാത്രാക്കൂലി 25ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിനു മുന്നില്‍ വച്ചതായി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.പി സോമരാജന്‍ അറിയിച്ചിരുന്നു.

കോര്‍പ്പറേഷന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍വ്വീസുകള്‍തന്നെയായിരിക്കും ഇതു നടപ്പിലാകുന്നതോടെ ഇല്ലാതാകുന്നത്.

മലബാറില്‍ കോഴിക്കോട്ട് നിന്നാരംഭിക്കുന്നതോ നഗരം വഴി കടന്നു പോകുന്നതോ ആയ ഏതാനും സര്‍വ്വീസുകള്‍ മാത്രമാണ് കെഎസ് ആര്‍ടിസിയ്ക്കുള്ളത്. ഇതേസമയം സ്വകാര്യബസ്സുകളാണെങ്കില്‍ നിശ്ചിത സമയം ഇടവിട്ട് ഒട്ടേറെ സര്‍വ്വീസുകള്‍ നടത്തുന്നുമുണ്ട്.

ഇവയില്‍ മിക്കവയും സാധാരണ ബസ്സുകളാണ്, പക്ഷേ ഇവയില്‍ കെഎസ്ആര്‍ടിസിയുടെ ഹൈടെക് ബസ്സുകളെക്കാള്‍ മെച്ചമായ സൗകര്യങ്ങള്‍ ലഭ്യമാണ്. കെഎസ് ആര്‍ടിസി യാത്രാക്കൂലി വര്‍ദ്ധിപ്പിക്കുമ്പോല്‍ തീര്‍ച്ചയായും ജനങ്ങള്‍ മിതമായ കൂലിഈടാക്കുന്ന സ്വകാര്യബസ്സുകളെ ആശ്രയിക്കും.

ഫലത്തില്‍ കോര്‍പ്പറേഷന്റെ തീരുമാനം സ്വകാര്യ ബസ്സുകള്‍ക്ക് അനുഗ്രഹമായിത്തീരും. അങ്ങനെ നിലവിലുള്ള വിരലിലെണ്ണാവുന്ന സര്‍വ്വീസുകളും കോര്‍പ്പറേഷന് നിര്‍ത്തലാക്കേണ്ടിവരും.

പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍ കോര്‍പ്പറേഷന്റെ പുതിയ തീരുമാനം വമ്പന്‍ പരാജയമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. അതേസമയം കെഎസ്ആര്‍ടിസിയ്ക്ക് മുന്‍തൂക്കമുള്ള മേഖലകളില്‍ ഈ തീരുമാനം ഒരു പക്ഷേ ലക്ഷ്യം കണ്ടേയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+