ഓണത്തിന് മൊബൈല്‍ മാവേലി സ്റോര്‍
പറവൂര്‍: ഓണത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് ഗുണമേന്മയേറിയ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള മൊബൈല്‍ മാവേലി സ്റോര്‍ സംവിധാനം പറവൂരില്‍ ആരംഭിച്ചു.
പറവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിനുകീഴിലാണ് മൊബൈല്‍ മാവേലിസ്റോര്‍ സംവിധാനം തുടങ്ങിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റില്‍ നിന്നുള്ള പത്ത് സ്ത്രീകളെയാണ് മൊബൈല്‍ സ്റോറിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ഇതിനായി ഇവരില്‍ മൂന്ന് പേര്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇവര്‍ക്കാണ് വാഹനം ഓടിക്കുന്നതിന്റെ ചുമതല.
മുനിസിപ്പാലിറ്റിയിലെ വാര്‍ഡുകള്‍ തോറും സഞ്ചരിച്ചാണ് വില്പന നടത്തുക. പുതിയ പരിപാടി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനായി കോടതി പരിസരത്തുവെച്ച് ഒരു ദിവസത്തെ വില്പന നടത്തും.
ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരനാണ് മൊബൈല്‍ മാവേലിസ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.












Click it and Unblock the Notifications