സ്വാശ്രയം: സര്‍ക്കാര്‍ നിലപാട് ബുധനാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി.
പ്രശ്നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കും. അലോട്ട്മെന്റ് നടത്തിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബേബി.
ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രിം കോടതി വിധി പ്രകാരം കെ.ടി.തോമസ് കമ്മിറ്റി നിശ്ചയിച്ച ഫീസാണ് ഈടാക്കേണ്ടത്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications