കെഎസ്ആര്‍ടിസി നവീകരണം: പഠനം പുരോഗമിക്കുകയാണെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ് ആര്‍ടിസിയെ നവീകരിക്കുന്നതുസംബന്ധിച്ച പഠനങ്ങള്‍ നടന്നുവരുകയാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി മാത്യു ടി തോമസ്.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കെഎസ് ആര്‍ടിസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നവീകരണം നടത്തേണ്ടരീതികളെക്കുറിച്ചും പഠനം നടത്തുന്നതിനായി നിയോഗിച്ച മന്ത്രിസഭാ സമതി എത്രയും പെട്ടന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിന്നീട് അനുമതിയ്ക്കായി റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ വെയ്ക്കും-അദ്ദേഹം വ്യക്തമാക്കി.
പ്രതിമാസം 14കോടിമുതല്‍ 15 കോടിവരെ നഷ്ടത്തിലാണ് കെഎസ് ആര്‍ടിസി ബസ്സുകള്‍ ഓടുന്നത്. കോര്‍പ്പറേഷന്റെ മൊത്തം നഷ്ടം 1500 കോടിരൂപയോളം വരും.
ഈ നഷ്ടം നികത്തുന്നതിനായി അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളും . എന്നാല്‍ ഇതിന്റെ ഭാഗമായി സര്‍വ്വീസുകള്‍ വെട്ടുക്കുറയ്ക്കുകയില്ല- മന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications