കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രി കേസ്: ബിജിക്ക് ജാമ്യം ലഭിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ശബരിമല തന്ത്രി കേസിലെ അഞ്ചാംപ്രതി ബിജി പീറ്ററിന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.

കേസിലെ മറ്റു പ്രതികളായ അനില്‍കുമാറിന്റെയും വിജിലിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. അനില്‍കുമാറിനും വിജിലിനും സംഭവത്തിലുള്ള പങ്ക് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനാലാണ് ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്.

കേസിലെ നാലാം പ്രതിയായ ബെച്ചു റഹ്മാനെ സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ അനുവദിച്ചു എന്നതാണ് ബിജിയുടെ പേരിലുള്ള കേസ്.

സംഭവത്തിനു ശേഷം ബിജിയുടെ പക്കല്‍ നിന്ന് തന്ത്രിയുടെയും ശാന്തയുടെയും ചിത്രങ്ങളടങ്ങിയ ഫിലിം റോളുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് ഡവലപ്പ്ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

അനിലും വിജിലും പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. കേസിലെ പ്രധാനപ്രതി ശോഭാ ജോണിന് നേരത്തേ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. കേസിലെ പ്രധാന പങ്കാളി ബച്ചു റഹ്മാനെ പിടികിട്ടാത്ത സാഹചര്യത്തിലാണ് ശോഭയ്ക്കും മറ്റു രണ്ടുപേര്‍ക്കും ജാമ്യം നിഷേധിച്ചത്.

ഇതിനിടെ ബച്ചു റഹ്മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സപ്തംബര്‍ 12ലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ബച്ചുറഹ്മാന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന ആവശ്യം കോടതി തള്ളി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X