പ്രസാദം കഴിച്ച് 895 പേര്‍ക്ക് അസുഖം പിടിപെട്ടു
ഭുവനേശ്വര്‍: സ്കൂളില്‍ നടത്തിയ ഗണപതി പൂജക്കു ശേഷം വിതരണം ചെയ്ത പ്രസാദം കഴിച്ച് ഇരുന്നൂറോളം കുട്ടികളുള്‍പ്പെടെ 895 പേര്‍ക്ക് അസുഖം പിടിപെട്ടു. പലരും ആശുപത്രിയിലാണ്.
ഒറീസയിലെ മായുര്‍ഭംജ് ജില്ലയിലെ രംഗമതിയ ഗ്രാമത്തിലെ നോദല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെയും ആശ്രമം സ്കൂളിലെയും കുട്ടികള്‍ ഞായറാഴ്ച പങ്കെടുത്ത ഗണപതി പൂജയ്ക്കു ശേഷം വിതരണം ചെയ്ത പ്രസാദമാണ് അസുഖം വിതച്ചത്. പൂജകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം മധുരപലഹാരവും പഴവും പ്രസാദമായിസ്കൂള്‍ അധികൃതര്‍ നല്‍കി. പല കുട്ടികളും പ്രസാദം വീട്ടിലേക്ക് കൊണ്ടുപോയി.
പ്രസാദം കഴിച്ച എല്ലാവര്‍ക്കും പനിയും ഛര്‍ദിയും വയറിളക്കവും ബാധിച്ചു. 895 പേര്‍ക്കാണ് അസുഖം ബാധിച്ചത്. ഇവരില്‍ 134 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications