Get Updates
Get notified of breaking news, exclusive insights, and must-see stories!

എബിവിപിയെ നിരോധിക്കണം: കോണ്‍ഗ്രസ്

ഭോപ്പാല്‍: ബിജെപിയുടെ വിദ്യാര്‍ത്ഥിസംഘടനയായ എബിവിപിയെ നിരോധിക്കണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഉജ്ജയിനിയില്‍ നടന്ന കോളജ് തിരഞ്ഞെടുപ്പിനിടയില്‍ എബിവിപി പ്രവര്‍ത്തകര്‍ അധ്യാപകര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ കോളജ് പ്രൊഫസര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടനയെ നിരോധിക്കണമെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐയും ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് സപ്തംബര്‍ അഞ്ചിന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങള്‍ എന്‍എസ്യുഐ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ്സും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആഗസ്ത് 26ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രൊഫസര്‍ എച്ച്.എസ്.സബര്‍വാളിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍എസ്യുഐ പ്രവര്‍ത്തകര്‍ പലയിടത്തും റാലികള്‍ നടത്തുകയും മുഖ്യമന്ത്രി ശിവാരാജ് സിംഗിന്റെ കോലം കത്തിക്കുകയും ചെയ്തതായി സംഘടനാ വക്താവ് സയ്യിദ് ജാഫര്‍ പറഞ്ഞു.

മാത്രമല്ല എന്‍എസ്യുഐ പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റര്‍ ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ ജാഫര്‍ പ്രതിഷേധം രേഖപ്പെടുത്തി.

ഇത്തരത്തില്‍ അധ്യാപകനെ കൊലപ്പെടത്തിയ എബിവിപിയുടെ പ്രവൃത്തി വിദ്യാഭ്യാസത്തിലെ കറുത്ത അധ്യായമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് യാദവ് അഭിപ്രായപ്പെട്ടു.

ക്രൂരമായ പ്രവര്‍ത്തനം നടത്തിയ സംഘടനയെ നിരോധിക്കണം. ഉത്തരവാദികള്‍ക്കെതരെ നടപടികള്‍ സ്വീകരിക്കണം. സംഭവത്തില്‍ പങ്കുള്ള എബിവിപി പ്രവര്‍ത്തകരെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്-യാദവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടി ശക്തമാക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് യോഗം ചേരും. സപ്തംബര്‍ 5ന് നടത്താനിരിക്കുന്ന ബന്ദിന് മുന്നോടിയായി വ്യാഴാഴ്ച പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ കറുത്ത ബാഡ്ജ് ധരിച്ച് മൗനജാഥ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുത്തരവിടണം. മരിച്ച പ്രഫസറുടെ കുടുംബത്തിന് 10ലക്ഷം രൂപയും അധ്യാപകര്‍ക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിക്കണം- യാദവ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+