ക്രിഷ് കളിച്ച് കെട്ടിടത്തിന് മുകളില്‍നിന്നു ചാടി
പട്ന: സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ക്രിഷിലെ നായകനെ അനുകരിച്ച് എട്ടുവയസുകാരന്‍ അഞ്ചുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കു ചാടി.
പട്നയിലെ ബഹാദൂര്‍പൂരിലാണ് സംഭവം. എട്ടുവയസുകാരനായ ശിവം അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ പുരപ്പുറത്ത് കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിലാണ് ശിവം ഈ സാഹസം കാട്ടിയതെന്ന് ക്രിഷ് കണ്ടതിനു ശേഷം ചിത്രത്തില്‍ ഋത്വിക് റോഷന്‍ അവതരിപ്പിക്കുന്ന ക്രിഷിനെ ശിവം അനുകരിക്കുന്നത് പതിവാണെന്ന് കുട്ടിയുടെ കൂട്ടുകാരും അയല്‍വാസികളും പറയുന്നു.
തനിക്ക് ക്രിഷിനെ പോലെയാവണമെന്ന് ശിവം ഇടയ്ക്കിടെ പറയാറുണ്ടെന്ന് ശിവത്തിന്റെ സ്കൂളിലെ അധ്യാപിക പറഞ്ഞു. സോപ്പ് വാങ്ങുമ്പോള്‍ സൗജന്യമായി കിട്ടിയ മുഖംമൂടി ചിത്രത്തിലെ നായകനെ പോലെ ശിവം ധരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളില്‍ യാഥാര്‍ഥ്യവുമായി ചേരാത്ത സങ്കല്പങ്ങളുണ്ടാക്കുന്ന ഇത്തരം ചിത്രങ്ങള്‍ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications