പാക്കേജുകള്‍കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല: അരുണ്‍ഷൂരി
കോഴിക്കോട്: ഒരു പുതിയ പാക്കേജ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തതുകൊണ്ടുമാത്രം വയനാട്ടിലെ കാര്‍ഷികപ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കേജുകള്‍കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല കര്‍ഷകരുടെ പ്രശ്നങ്ങള്‍. രാജ്യത്ത് ഇപ്പോള്‍ തന്നെ ധാരാളം പാക്കേജുകളുണ്ട്. വിദര്‍ഭയില്‍ ഒരു കാര്‍ഷിക പാക്കേജ് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൂടാതെയാണ് പുതിയൊരു പാക്കേജ് കൂടി പ്രഖ്യാപിച്ചത്. ഈ പാക്കേജുകളൊന്നും ഫലപ്രദമായല്ല നടപ്പാക്കുന്നത്. വയനാട് ജില്ലയില്‍ തുടര്‍ച്ചയായി നടന്ന കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ കഴിയാതിരുന്നത് ജില്ലാ ഭരണ കൂടത്തിന്റെ പരാജയമാണ്.
അയോധ്യയില്‍ സ്ഥാപിച്ച വിഗ്രഹത്തിന് ബുള്ളറ്റ് പ്രൂഫ് സുരക്ഷ ഏര്‍പ്പെടുത്തിയതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ആരാധനാലയങ്ങളെ ലക്ഷ്യമാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഇത്തരം മുന്‍കരുതലുകള്‍ ആവശ്യമാണ്.
മാധ്യമരംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എന്‍ഡിഎ സര്‍ക്കാരില്‍ താന്‍ കൈകാര്യം ചെയ്ത വകുപ്പിനെക്കുറിച്ച് സിഐജി റിപ്പോര്‍ട്ടില്‍ വന്ന ആരോപണങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അരുണ്‍ഷൂരി പറഞ്ഞു.












Click it and Unblock the Notifications