വിഴിഞ്ഞം പദ്ധതി: സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന് അനുമതി ലഭിക്കുന്നതിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള 24 അംഗ സര്‍വകക്ഷി സംഘം വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാണും.
വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമുണ്ടാകും.
4,000കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കാനുദ്ദേശിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി കേന്ദ്രം ഈയിടെയാണ് നിഷേധിച്ചത്.
നിര്‍മ്മാണത്തിനായുള്ള കരാര്‍ ഏറ്റെടുത്ത കമ്പനികളില്‍ ചൈനീസ് കമ്പനികളുടെ സാന്നിദ്ധ്യമുള്ളതിനാല്‍ സുരക്ഷാ കാരങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, സംസ്ഥാന നിയമമന്ത്രി എം.വിജയകുമാര്‍, എം.പി വീരേന്ദ്രകുമാര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മുന്‍ സംസ്ഥാന മന്ത്രി എം.വി രാഘവന്‍ എന്നിവരടക്കം 24 അംഗങ്ങളാണ് സംഘത്തില്‍ ഉണ്ടാവുക.
വിഴിഞ്ഞം പദ്ധതി കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യവും സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.












Click it and Unblock the Notifications