പണിമുടക്ക്: ചികിത്സ ലഭിക്കാതെ പിഞ്ചുകുഞ്ഞ് മരിച്ചു
കല്‍പ്പറ്റ: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്കിനെത്തുടര്‍ന്ന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ പിഞ്ചുകുഞ്ഞ് മരിച്ചു.
വയനാട് ജില്ലയില്‍ നടവയല്‍ ഹരിതഗിരി കോളനിയിലെ ശിവന്റെയും ചീരുവിന്റെയും ഒമ്പത് മാസംമാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ബുധനാഴ്ച ഉച്ചയോടെ ചികിത്സലഭിക്കാതെ മരിച്ചത്.
എട്ടു ദിവസമായി പനമരം ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കൂടുതല്‍ ചികിത്സ നല്‍കുന്നതിനുവേണ്ടി മാനന്തവാടി ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുകയായിരുന്നു.
എന്നാല്‍ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.












Click it and Unblock the Notifications