Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷാ കണ്‍ട്രോളറുടെ അപേക്ഷ സമിതി തള്ളി

കൊച്ചി: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനത്തിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്ന ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി മുമ്പാകെ തിങ്കളാഴ്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് പ്രവേശനപരീക്ഷാ കണ്‍ട്രോളര്‍ സി.രാധാകൃഷ്ണപിള്ള ഹാജരായില്ല.

ഹാജരാകാന്‍ സപ്തംബര്‍ നാല് വരെ സമയം നല്‍കണമെന്ന രാധാകൃഷ്ണപിള്ളയുടെ അപേക്ഷ കമ്മിറ്റി തള്ളി. ആഗസ്ത് 31ന് നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനപരീക്ഷയെ കുറിച്ച് അന്വേഷിച്ച് സപ്തംബര്‍ എട്ടിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രിം കോടതിയുടെ നിര്‍ദേശമുള്ളതിനാലാണ് ഇത്.

31ന് നടക്കുന്ന സിറ്റിംഗില്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോളിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിറ്റി മുമ്പാകെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് ജോര്‍ജ് പോള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനു ഹാജരാകാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

കമ്മിറ്റി മുമ്പാകെ വന്ന 24 പരാതികള്‍ തിങ്കളാഴ്ച പരിശോധിച്ചു. ഈ പരാതിക്കാര്‍ക്കും ബുധനാഴ്ചത്തെ സിറ്റിംഗില്‍ ഹാജരാകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+