Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സരിക്കുമെന്ന് മുരളി; ഡിഐസി പിളര്‍പ്പിലേക്ക്

തിരുവനന്തപുരം: എറണാകുളം ജില്ലാ പഞ്ചായത്തിലെ കൂത്താട്ടുകുളം ഡിവിഷനില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിഐസി സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ അറിയിച്ചു.

കൂത്താട്ടുകുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നും തിരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കണമെന്നും ഡിഐസി വൈസ് പ്രസിഡന്റ് ജോണി നല്ലൂരും പാര്‍ലമെന്ററി പാര്‍ട്ടിനേതാവായിരുന്ന ടി.എം ജേക്കബും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബുധനാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചത്. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജോണിനല്ലൂര്‍ ബുധനാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തില്ല.

നിയമസഭാ തിരഞ്ഞെടുിപ്പില്‍ യുഡിഎഫിനെ അനുകൂലിച്ച് ജനങ്ങളോട് വോട്ട് ചോദിച്ച തങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍മാത്രം പിന്നിടുമ്പോള്‍ വീണ്ടും യുഡിഎഫിനെതിരെ വോട്ട് ചോദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ജോണി നല്ലൂര്‍ പറയുന്നത്.

യുഡിഎഫിനെതിരെ തങ്ങള്‍ വോട്ടുചോദിച്ചിറങ്ങിയാല്‍ ജനങ്ങള്‍ സഹിക്കാനിടയില്ല. എന്നാല്‍ ഇതില്‍ യുഡിഎഫിനെ അനുകൂലിക്കണമെന്ന അഭിപ്രായവുമില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അത് സിപിഎമ്മിന് ഗുണം ചെയ്യും. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ മാറി നിന്ന് സമദൂരം പാലിക്കുകയാണ് നല്ലത്-ജോണി പറഞ്ഞു.

യുഡിഎഫ് ചേരിയില്‍ നിന്ന് വിട്ടുപോരാന്‍ തനിക്കന്നേ താല്പര്യമുണ്ടായിരുന്നില്ല. ഇടതുമുന്നണിയില്‍ കയറാനാകുമെന്നു കരുതി അന്നെടുത്ത തീരുമാനമായിരുന്നു ഇതെന്നും ജോണി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജേക്കബ് ഗ്രൂപ്പ് പാര്‍ട്ടി വിട്ടേയ്ക്കുമെന്ന് സൂചനയുണ്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുറത്തുപോകേണ്ടിവരുമെന്ന് മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+