ടി.എം.ജേക്കബ് ചെന്നിത്തലയെ കണ്ടു
തിരുവനന്തപുരം: മുന്‍ മന്ത്രിയും ഡിഐസി നേതാവുമായ ടി.എം ജേക്കബ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച തന്നെക്കാണാനെത്തിയ ജേക്കബുമായി സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച നടത്തിയതായി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ജേക്കബും കൂട്ടരും യുഡിഎഫിലേയ്ക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജേക്കബാണെന്ന് ചെന്നിത്തല മറുപടി പറഞ്ഞു.
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളൊന്നും ഇപ്പോള്‍ നിലവിലില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
എന്നാല്‍ നിരവധി ഡിഐസി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതായി അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications