കെപിഎഫ്സിയുടെ പേര് മാറ്റി
തിരുവനന്തപുരം: കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (കെപിഎഫ്സി) കേരള സ്റേറ്റ് പവര്‍ ആന്റ് ഫിനാന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ എന്നാക്കി മാറ്റിയതായി വൈദ്യുതി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.
ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ടു കൊണ്ട് വായ്പ കൊടുക്കുന്ന സ്ഥാപനമാണ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കോര്‍പ്പറേഷന്‍ മാറുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഊര്‍ജമേഖലയില്‍ മാത്രമായി ഒതുക്കി നിര്‍ത്താതെ എല്ലാ അടിസ്ഥാന മേഖലകളുടെയും വികസനത്തിനായി വേണ്ട സാമ്പത്തിക സഹായം നല്‍കുന്ന ഒരു സ്ഥാപനമായി ഇതിനെ മാറ്റും. അങ്ങനെ കേരളത്തിന്റെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി ഇതിനെ മാറ്റിയെടുക്കാന്‍ കഴിയും- മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏത് സംരംഭകരെയും സഹായിക്കാന്‍ കഴിയുന്നതരത്തില്‍ സാമ്പത്തിക ശേഷിയുള്ളതാണ് ഈ സ്ഥാപനം. എട്ടര ശതമാനം പലിശനിരക്കിലായിരിക്കും കോര്‍പ്പറേഷന്‍ വായ്പകള്‍ അനുവദിക്കുക.
ഓരോ വര്‍ഷവും ലാഭത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 2004-2005കാലത്ത് 7.15കോടി രൂപയുടെ ലാഭമാണ് കോര്‍പ്പറേഷന് നേടാന്‍ കഴിഞ്ഞത് . 2005-2006ല്‍ 8.48കോടിയായി ഇത് വര്‍ദ്ധിച്ചിട്ടുണ്ട്.
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പണമില്ലെന്ന പ്രശ്നം ഒരു സ്ഥാപനത്തിനും ഇനിമുതല്‍ അഭിമുഖീകരിക്കേണ്ടിവരില്ലെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications