വിവാദം: ജോസഫില്‍ നിന്ന് മൊഴിയെടുത്തു
തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ അപമാനിച്ചുവെന്ന ആരോപണം നേരിടുന്ന മന്ത്രി പി.ജെ.ജോസഫില്‍ നിന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ഐജി ബി.സന്ധ്യ മൊഴിയെടുത്തു.
ടാഗോര്‍ നഗറിലെ മന്ത്രിയുടെ വീട്ടില്‍ വച്ചാണ് മൊഴിയെടുത്തത്. ചൊവ്വാഴ്ച ചെന്നൈയില്‍ വച്ച് ഐജി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.
ചെന്നൈയില്‍ നിന്നും ബുധനാഴ്ചയാണ് ഐജി മടങ്ങിയെത്തിയത്. അന്വേഷണം തൃപ്തികരമായി നടക്കുകയാണെന്നും വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആഗസ്ത് 23നാണ് ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐജി സന്ധ്യയെ മുഖ്യമന്ത്രി നിയോഗിച്ചത്. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications