വൈദ്യുതി ബോര്‍ഡില്‍ ശമ്പള വര്‍ദ്ധന
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
ശമ്പള പരിഷ്കരണം അനുസരിച്ച് ബോര്‍ഡിലെ എല്ലാ ജീവനക്കാര്‍ക്ക് കുറഞ്ഞത് 675രൂപയുട ശമ്പള വര്‍ധനവുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇതെന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
2002ല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഇതുപ്രകാരം ലഭ്യമാകുന്ന 675രൂപയില്‍ 50രൂപ എച്ച് ആര്‍ എയിലും 10രൂപമെഡിക്കല്‍ അലവന്‍സിലും പോകും. ബാക്കി 615രൂപയാണ് ജീവനക്കാര്‍ക്ക് ലഭിക്കുക.
കഴിഞ്ഞ ജൂണ്‍ 15ന് നടന്ന തൊഴിലാള സംഘടകളുടെ യോഗത്തില്‍ ശമ്പള പരിഷ്കരണ നടപടികള്‍ എത്രയും പെട്ടന്ന് നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
2006ല്‍ ബോണസിന് അര്‍ഹതയുള്ള എല്ലാ തൊഴിലാളികള്‍ക്കും ബോണസ് അക്ട് പ്രകാരമുള്ള തുക ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 1000രൂപ ഉത്സവ ബത്തയായി നല്‍കും. ഇതുകൂടാതെ 1500രൂപ ഓണം അഡ്വാന്‍സായും നല്‍കും.












Click it and Unblock the Notifications