Get Updates
Get notified of breaking news, exclusive insights, and must-see stories!

9-ാം പട്ടികയില്‍ പെടുത്താന്‍ ബിജെപി പിന്തുണ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികള്‍ ഉള്‍പ്പെടുത്താന്‍ ബിജെപി പിന്തുണനല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

ആദ്യം നിയമം ഒന്‍പതാം പട്ടികയില്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും അതില്‍നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോവുകയും നിയമം സ്വയം അട്ടിമറിയ്ക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയ ശക്തികളുമായും മാനേജ്മെന്റുകളുമായും ചേര്‍ന്ന് നിയമം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്.

ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാണ് ബില്‍ സഭയില്‍ പാസാക്കിയത്. ഈ അവസരത്തില്‍ കേന്ദ്രത്തില്‍ ബിജെപികൂടി പിന്തുണച്ചാല്‍ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയും. പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ അതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന ഘടകം തയ്യാറാണ്.

നിയമത്തിലെ ചില വകുപ്പുകളില്‍ വിയോജിപ്പുണ്ടെങ്കിലും നിയമം പൊതുവില്‍ അംഗീകരിക്കാവുന്നതാണെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടര്‍ന്നാല്‍ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തയ്യാറാകും- ശ്രീധരന്‍ പിള്ള പറഞ്ഞു.

സപ്തംബര്‍ 7 വന്ദേമാതര സംരക്ഷണ ദിനമായി ആചരിക്കും. അന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കാന്‍ കേരളം തയ്യാറാവാനിടയില്ല. ഇക്കാര്യത്തില്‍ ഇതേവരെ തീരുമാനമെടുക്കാത്ത സിപിഎം നിലപാട് കുറ്റകരമാണെന്നും പിള്ള അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+