ഓണാഘോഷം: രണ്ട് വിരുദ്ധ നിലപാടുകള്‍
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ രണ്ട്സ്കൂളുകള്‍ ഓണാഘോഷം സംബന്ധിച്ച നിലപാടുകളില്‍ ശ്രദ്ധനേടുന്നു.
വിപുലവും വ്യത്യസ്തവുമായ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെയാണ് മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് എഎംയുപി സ്കൂള്‍ ശ്രദ്ധനേടുന്നതെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാഘോഷം നിഷേധിച്ചതിലൂടെയാണ് കോഴിക്കോട്ടെ കെഡബ്യൂഎച്ച് എന്‍ജിനീയറിംഗ് കോളജ് ശ്രദ്ധനേടിയത്.
രണ്ടു സ്ഥാപനങ്ങളും മുസ്ലിം മാനേജ്മെന്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. മുണ്ട്പറമ്പ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഓണാഘോഷ പരിപാടികള്‍ ജനങ്ങളെ അറിയിക്കുന്നതിനായി വാര്‍ത്താസമ്മേളനം വരെ നടത്തി.
ഓണത്തല്ലും പൂക്കളമത്സരവും തിരുവാതിരകളിയും മുതല്‍ സമീപ വാസികളായ ആയിരം പേരെ ഓണസദ്യ ഊട്ടുന്നതുവരെ ഇവരുടെ ആഘോഷപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ ലീഡര്‍ അസ്മ സഹാനയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് മാതൃകാ പരമായ ഈ ആഘോഷത്തിന്റെ നേതൃത്വം വഹിക്കുന്നത്.
ചൊവ്വാഴ്ചയാണ് തങ്ങളുടെ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കേരളീയരുടെ ദേശീയോത്സവം തങ്ങള്‍ക്കാവും വിധം ആഘോഷപൂര്‍വ്വമാക്കാന്‍ മുണ്ട്പറമ്പ് എഎംയുപി സ്കൂള്‍ മാനേജ്മെന്റ് അവസരം നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഈ അവകാശം നിഷേധിച്ചുകൊണ്ട് വിവാദത്തിലേയ്ക്ക്് വഴുതുകയാണ് കെഡബ്യൂഎച്ച് മാനേജ്മെന്റ് .












Click it and Unblock the Notifications