സിറ്റിംഗ് ജഡ്ജിക്കായി ശ്രമിക്കും: കോടിയേരി
തിരുവനന്തപുരം: കസ്റഡി മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാന്‍ പരമാവധി ശ്രമിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റിസുമായി ചര്‍ച്ച നടത്തും. ഇക്കാര്യം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തതതായും വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
ഇത്തരം കേസുകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമം മാറ്റി മജിസ്ട്രേറ്റിനെക്കൊണ്ട് അന്വേഷിപ്പിക്കുന്ന സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനുള്ള നിയമഭേദഗതിക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications