ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ല: ശ്രീമതി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് പൊതുജനാരോഗ്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി.
ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും സമരംചെയ്യുന്ന ഡോക്ടര്‍മാരുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല.
സമരക്കാരുമായി യാതോരുവിധ ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തയ്യാറല്ല. ഇവരെ ശക്തമായി നേരിടും. പുതിയതായി ഒരാനുകൂല്യവും ഇവര്‍ക്കനുവദിക്കുകയില്ല-മന്ത്രി അറിയിച്ചു.
ഗ്രാമീണ സേവന അലവന്‍സ് ഉള്‍പ്പെടെ തുടക്കത്തില്‍ത്തന്നെ 15,000രൂപ ശമ്പളം കിട്ടുന്നവരാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. എന്നിട്ടും ശമ്പള വര്‍ദ്ധന നടത്തണമെന്നതാണ് അവരുടെ ആവശ്യം- ശ്രീമതി ആരോപിച്ചു.
ഡോക്ടര്‍മാര്‍ക്ക് രണ്ട് ഇന്‍ക്രിമെന്റുകള്‍ നല്‍കാമെന്നും സ്പെഷ്യാലിറ്റി കേഡര്‍ പ്രശ്നം പരിഹരിക്കാനായി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ ആറുമാസത്തിനുള്ളില്‍ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications