Get Updates
Get notified of breaking news, exclusive insights, and must-see stories!

വക്കത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

തിരുവനന്തപുരം: മുന്‍ സംസ്ഥാന ധനമന്ത്രി വക്കം പുരുഷോത്തമനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

വക്കം സ്റാമ്പ് ഡ്യൂട്ടിയില്‍ വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് വിജിലന്‍സ് പ്രത്യേക ജഡ്ജി കെ.ശശിധരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

45ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്മനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ജഡ്ജി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മലപ്പുറം സ്വദേശിയായ കഠത്തില്‍ മരയ്ക്കാര്‍ ഹാജിയും എറണാകുളം സ്വദേശിയായ ശ്രീകുമാരമേനോനുമാണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

മക്കളുടെയും മരുമക്കളുടെയും പേരില്‍ വാങ്ങിയ ഭൂമിയുടെ രേഖയില്‍ കൃത്രിമം കാണിച്ച് വെട്ടിപ്പ് നടത്തിയ സംഭവത്തെ മുന്‍നിര്‍ത്തിയാണ് കേസ്.

വക്കം പുരുഷോത്തമന്‍ നിയമസഭാ സ്പീക്കറായിരുന്ന സമയത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സമ്മര്‍ദ്ദം ചെലുത്തിയാണ് സ്റാമ്പ് ഡ്യൂട്ടിയില്‍ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+