പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്പോര്‍ട്സ് കൗണ്‍സിലിലെയും പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി എല്ലാ ജില്ലകളിലും 50 ക്വാട്ടേഴ്സ് വീതം നിര്‍മിക്കും. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാട്ടേഴ്സുകള്‍ നവീകരിക്കും.
ഈറ്റ, പനമ്പ് തൊഴിലാളികള്‍ക്കും കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കും രണ്ടാഴ്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കും. ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികള്‍ക്ക് 500 രൂപ വീതം ധനസഹായം ചെയ്യും. നെയ്യാറ്റിന്‍കരയ്ക്കു സമീപം നെട്ടുകാല്‍ശേരി തുറന്ന ജയിലിന്റെ സ്ഥലം സ്വകാര്യ ട്രസ്റിന് പതിച്ചുനല്‍കാനുള്ള മുന്‍സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കാനും തീരുമാനിച്ചു.
അട്ടപ്പാടിയില്‍ ഐടിഐ സ്ഥാപിക്കാന്‍ ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനാവശ്യമായ തസ്കികകള്‍ സൃഷ്ടിക്കും. മലമ്പുഴയില്‍ ശ്രവണ, സംസാര വൈകല്യമുള്ളവരുടെ സ്കൂളിന് എയ്ഡഡ് പദവി നല്‍കുന്ന കാര്യം പരിശോധിക്കും. സ്കൂളിന് ഒരു ലക്ഷം രൂപ സഹായം അനുവദിക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications