പൊലീസ് നടപടിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു
ഇടുക്കി: പൊലീസ് ചോദ്യം ചെയ്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു. ഇടുക്കി തോപ്രാംകുടി സ്വദേശി ബൈജുവാണ് തൂങ്ങിമരിച്ചത്.
ഓണച്ചിട്ടി നടത്തിയിരുന്ന ബൈജുവിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച രാത്രി 57,000 രൂപ മോഷണം പോയിരുന്നു.
വീട്ടില്‍ മോഷണം നടന്നതായി കാണിച്ച് മുരിക്കാശേരി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കൃത്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. തുടര്‍ന്ന് ബൈജു ജില്ലാ പൊലീസ് സുപ്രണ്ടിന് പരാതി നല്‍കി.
സൂപ്രണ്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇടുക്കി സിഐ ബൈജുവിനെ സ്റേഷനിലേക്ക് വിളിപ്പിച്ചു. ബൈജു തന്നെയാണ് പണം മോഷ്ടിച്ചതെന്നും മോഷ്ടാവിനെ ബൈജു തന്നെ കണ്ട് പിടിച്ച്കൊടുക്കണമെന്നും പറഞ്ഞ് സിഐ ബൈജുവിനെ മാനസികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് ബൈജുവിന്റെ കൈവശമുണ്ടായിരുന്ന പണം പൊലീസുകാര്‍ പിടിച്ചു വാങ്ങുകയും ചെയ്തു.
ചൊവാഴ്ച രാവിലെ 25,000 രൂപയുമായി സ്റേഷനില്‍ ഹാജരാകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ചിട്ടി കെട്ടിയവര്‍ക്ക് പണം നല്‍കാനാവാത്തതും പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയും ആര്‍ടിഒയെയും രണ്ട് പൊലീസുകാരെയും നാട്ടുകാര്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.












Click it and Unblock the Notifications