എബിവിപി നേതാക്കള്‍ക്കെതിരെ കൊലക്കുറ്റം
ഉജ്ജയിനി: കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഫസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് എബിവിപി നേതാക്കക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
വിദ്യാര്‍ത്ഥി നേതാക്കളായ ശശി രഞ്ചന്‍ അകേല, വിമല്‍ തൊമര്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം രജിസ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകം നടന്ന് അഞ്ച് ദിവസങ്ങള്‍ക്കുശേഷമാണ് കുറ്റക്കാര്‍ക്കെതിര കേസെടുത്തിരിക്കുന്നത്.
കുറ്റം ചുമത്തപ്പെട്ട രണ്ട് നേതക്കളും ബുധനാഴ്ച കീഴടങ്ങിയിരുന്നു. എന്നാല്‍ ആദ്യം സമാധാന ലംഘനക്കുറ്റം ചുമത്തി ഇവരെ 15ദിവസത്തേയ്ക്ക് റിമാന്റ് ചെയ്യുകയാണുണ്ടായത്. പിന്നീടാണ് കൊലക്കുറ്റം രജിസ്റര്‍ ചെയ്തത്.
സംഭവത്തെക്കുറിച്ച് വിവിധ ടിവി ചാനലുകള്‍ പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങളില്‍ ഈ രണ്ട് നേതാക്കളും മാധവ് കോളജിലെ രണ്ട് അധ്യാപകരെ ഭീഷണിപ്പെടുത്തുന്നത് വളരെ വ്യക്തമായിരുന്നു.
നേതാക്കള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത നടപടിയെ കൊല്ലപ്പെട്ട പ്രൊഫസര്‍ സബര്‍വാളിന്റെ മകന്‍ ഹിമാന്‍ശു സ്വാഗതം ചെയ്തു.












Click it and Unblock the Notifications