ഗംഗയില്‍ വള്ളം മറിഞ്ഞ് ഒട്ടേറെ പേര്‍ മരിച്ചതായി സംശയം
പറ്റ്ന: ഗംഗാ നദിയില്‍ വള്ളം മറിഞ്ഞ് അമ്പതോളം ആളുകള്‍ മരിച്ചതായി സംശയിക്കപ്പെടുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ അമ്പതിലേറെ ആളുകള്‍ കയറിയ നാടന്‍ വള്ളമാണ് അപകടത്തില്‍ പെട്ടത്.
ബിഹാറിലെ വൈശാലി ജില്ലയിലെ മല്‍സലമായി പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലുള്ള ധര്‍മിയാഹി ഘട്ടിനടുത്തായാണ് ദുരന്തമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
പതിനഞ്ചോളം പേര്‍ പേര്‍ നീന്തി കരയ്ക്കെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. വള്ളത്തില്‍ എത്ര പേരുണ്ടായിരുന്നു എന്ന് കൃത്യമായ കണക്കില്ലെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
വള്ളം മുങ്ങാനുണ്ടായ കാരണവും അറിവായിട്ടില്ല. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്താന്‍ മുങ്ങല്‍ വിദഗ്ദ്ധരുടെ സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications