Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയും മാറ്റിവെച്ചു

ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ വിചാരണത്തടവുകാനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി അഞ്ചാം തവണയും മാറ്റിവെച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.

വ്യാഴാഴ്ച അവസാനകേസായി പരിഗണിച്ച ജാമ്യാപേക്ഷ സമയക്കുറവുമൂലമാണ് മാറ്റിവെച്ചത്. തുടര്‍ന്ന് നിരവധി തവണയായി ജാമ്യാപേക്ഷ മാറ്റിവെയ്ക്കുകയാണെന്ന കാര്യം മദനിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതേത്തുടര്‍ന്ന് കേസ് ഉച്ചയ്ക്കു ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ച സമയത്ത് മദനിയുടെ അഭിഭാഷകന് ഹാജരാകാന്‍ അസൗകര്യമായതിനാല്‍ കേസ് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

കേസ് വിചാരണ ഉടനെ ആരംഭിക്കുന്നതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ രോഗബാധിതനും അവശനുമായ മദനിയോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് മദനിയ്ക്കു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ എന്‍. നടരാജന്‍ വാദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+