ശിവശങ്കരമേനോന്‍ പുതിയ വിദേശകാര്യ സെക്രട്ടറി
ദില്ലി: മലയാളിയായ ശിവശങ്കരമേനോന്‍ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയാവും. ഇപ്പോള്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.
നിലവിലുള്ള വിദേശകാര്യ സെക്രട്ടറി ശ്യാം സരണിനെ ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഇന്തോ-യുഎസ് ആണവ ചര്‍ച്ചകളിലെ പ്രത്യേക പ്രതിനിധിയായും നിയമിച്ചിട്ടുണ്ട്. സപ്തംബര്‍ അവസാനം കാലാവധി പൂര്‍ത്തിയാവുന്ന ശ്യാം സരണിന്റെ ഒഴിവിക്കോണ് ശിവശങ്കരമേനോന്‍ നിയമിതനാവുന്നത്.
പാക്കിസ്ഥാന്‍ സ്ഥാനപതിയാകുന്നതിനുമുമ്പ് ചൈനയിയും ഇസ്രയേലിലും ഇന്ത്യന്‍ അംബാസഡറായി മേനോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് അദ്ദേഹം.












Click it and Unblock the Notifications