Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫസര്‍ വധം: രണ്ട് എബിവിപി നേതാക്കള്‍ കീഴടങ്ങി

ഉജ്ജയിനി: കോളജ് തിരഞ്ഞെടുപ്പിനിടയില്‍ അധ്യാപകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രൊഫസര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് രണ്ട് എബിവിപി നേതാക്കള്‍ കീഴടങ്ങി.

സംഭവം നടന്ന് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ബുധനാഴ്ചയാണ് നേതാക്കള്‍ കീഴടങ്ങിയത്. എബിവിപി ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയും മറ്റൊരു നേതാവ് ശശി രഞ്ചന്‍ അകേലയുമാണ് കീഴടങ്ങിയത്.

ഇവരെ 15 ദിവസത്തേയ്ക്ക് കോടതി റിമാന്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

പ്രൊഫസറുടെ മരണം കൊലപാതകമാണെന്ന വാദത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അംഗീകരിച്ചിട്ടില്ല. സമാധാന ലംഘനത്തിനാണ് കീഴടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മാധവ് കോളജിലെ തിരഞ്ഞെടുപ്പിനിടയില്‍ അധ്യാപകരുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെ ഒരു കൂട്ടം എബിവിപി പ്രവര്‍ത്തകര്‍ പ്രൊഫസര്‍ സബര്‍വാളിനെ ആക്രമിക്കുകയായിരുന്നു.

പൊലീസ് നോക്കിനില്‍ക്കേയാണ് പ്രവര്‍ത്തകര്‍ ആക്രമണംനടത്തിയത്. ഗുരുതരമായി പരുക്കേറ്റ സബര്‍വാള്‍ പിന്നീട് മരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+