Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വ്വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

ദില്ലി: വിഴിഞ്ഞം തുറമുഖ പദ്ധതിയടക്കം കേരളത്തിന് അനുവദിച്ച കേന്ദ്രപദ്ധതികളില്‍ വന്നിരിക്കുന്ന കാലതാമസം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാനായ സംസ്ഥാനത്തുനിന്നുള്ള സര്‍വ്വകക്ഷി സംഘം ബുധനാഴ്ച രാത്രി ദില്ലിയിലെത്തി.

മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്റെ നേതൃത്വത്തിലുള്ള ഇരുപത്തിനാലംഗ സംഘം വ്യാഴാഴ്ച വൈകുന്നേരം 4.45ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാണും. ആറുമണിയക്ക് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലുമായി കൂടിക്കാഴ്ച നടത്തും.

വിഴിഞ്ഞം തുറമുഖ പദ്ധതി കൂടാതെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ തടസ്സം നീക്കുക, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി പരിഹാരം കാണുക, കാര്‍ഷിക പാക്കേജില്‍ കേരളത്തിന് അനുകൂലമായ നടപടികള്‍ ഉള്‍ക്കൊള്ളിക്കുക, കേരളത്തില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാനയാത്രാക്കൂലി വര്‍ദ്ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിവേദനം സംഘം പ്രധാനമന്ത്രിയ്ക്കും ബന്ധപ്പെട്ട മറ്റ് മന്ത്രിമാര്‍ക്കും സമര്‍പ്പിക്കും.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ എം.വിജയകുമാര്‍, പി.ജെ ജോസഫ്, എന്‍.കെ പ്രേമചന്ദ്രന്‍, എം.പിമാരായ പി.കരുണാകരന്‍, എം.വിജയരാഘവന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.പി വീരേന്ദ്രകുമാര്‍, മുന്‍മന്ത്രി ഒ. രാജഗോപാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, കെ.എം മാണി, എം.വി രാഘവന്‍, ആര്‍.ബാലകൃഷ്ണപ്പിള്ള, സിറിയക് ജോണ്‍, എം.പി ഗംഗാധരന്‍, ടി.ജെ ചന്ദ്രചൂഢന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജോര്‍ജ് മേഴ്സിയാര്‍, പി.എം.എ സലാം, രാജന്‍ ബാബു, ടി.എസ് ജോണ്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി എസ്. രാജേന്ദ്രന്‍ തുടങ്ങി 24പേരാണ് സംഘത്തിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+