കോഴിക്കോട് കളക്ടറേറ്റില്‍ വ്യാജ ബോബ് ഭീഷണി
കോഴിക്കോട്: കളക്ടറേറ്റില്‍ വ്യാജ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തി. പൊലീസും ബോംബ് സ്ക്വാഡും കളക്ടറേറ്റില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല.
വ്യാഴാഴ്ച രാവിലെ എഡിഎമ്മിനാണ് ബോംബുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. വ്യാഴാഴ്ച കളക്ടറേറ്റില്‍ ഓണാഘോഷം നടക്കുകയാണ്.
കോഴിക്കോട് അടുത്ത കാലത്തു നടന്ന ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തും കൂടുതല്‍ സ്ഫോടനങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള ഒരു സംഘടനയുടെ കത്ത് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു.












Click it and Unblock the Notifications