സര്‍ക്കാര്‍ ഇടപെട്ടു; സിപിഎം റാലി നടത്തും
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റേഡിയത്തില്‍ സിപിഎം റാലി നടത്താന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അനുവാദം നല്‍കി.
നേരത്തെ സ്റേഡിയത്തില്‍ റാലി നടത്തുന്നതിന് മുനിസിപ്പാലിറ്റി അധികൃത അനുമതി നിഷേധിച്ചിരുന്നു. അടുത്തിടെ പുതുക്കിപ്പണിത സ്റേഡിയം സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കണമെന്ന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിര്‍ദേശത്തെ മുന്‍നിര്‍ത്തിയായിരുന്നു അനുമതി നിഷേധിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് റാലി നടത്താന്‍ അനുമതി നല്‍കണമെന്ന് നിര്‍ദേശിച്ചതോടെ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് മറ്റ് പോംവഴി ഇല്ലാതെയായി.
യുപിഎ സര്‍ക്കാറിന്റെ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെയുള്ള ദേശീയ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് വ്യാഴാഴ്ചസിപിഎം ജില്ലാ റാലി സംഘടിപ്പിക്കുന്നത്. വൈകീട്ട് നാല് മണിയ്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications