സിപിഎം റാലി: സ്റേഡിയം വിട്ടുകൊടുക്കരുതെന്ന് കോടതി
കണ്ണൂര്‍: യുപിഎ സര്‍ക്കാറിന്റെ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച കണ്ണൂരില്‍ നടക്കുന്ന സിപിഎം ജില്ലാ റാലിയ്ക്ക് ജവഹര്‍ മുനിസിപ്പല്‍ സ്റേഡിയം വിട്ടുകൊടുക്കരുതെന്ന് മുന്‍സിഫ് കോടതി ഉത്തരവിട്ടു.
നരത്തേ റാലി നടത്താന്‍ നല്‍കിയ അപേക്ഷ മുനിസിപ്പല്‍ കൗണ്‍സില്‍ നിരസിച്ചിരുന്നു. പിന്നീട് റാലിനടത്താനായി വ്യവസ്ഥകള്‍ക്ക് വിധേയമായി സ്റേഡിയം വിട്ടുകൊടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിനെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്റേഡിയം പാര്‍ട്ടി സമ്മേളനത്തിന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ ഒരു കായകപ്രേമി ഹൈക്കോടതിയിലും ഹര്‍ജിനല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications