Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം റാലി തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വ്യാഴാഴ്ച സിപിഎം കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റേഡിയത്തില്‍ നടത്താനിരുന്ന റാലി തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

മുനിസിപ്പല്‍ അധികൃതരുടെ തീരുമാനം മറികടന്ന് റാലി നടത്താന്‍ അനുവദിക്കുന്ന തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

അതേ സമയം റാലി തടഞ്ഞുകൊണ്ടുള്ള മുന്‍സിഫ് കോടതിയുടെ വിധിയില്‍ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റിസ് വി.കെ.ബാലി, ജസ്റിസ് എ.രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി വ്യക്തമാക്കി.

കായികാവശ്യങ്ങള്‍ക്കല്ലാതെ സ്റേഡിയം ഉപയോഗിക്കില്ലെന്ന സ്പോര്‍ട്സ് കൗണ്‍സിലുമായുള്ള ധാരണ അനുസരിച്ചാണ് മുനിസിപ്പല്‍ അധികൃതര്‍ സ്റേഡിയത്തില്‍ റാലി നടത്താന്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ ഉത്തരവിലൂടെ റാലിക്കുള്ള അനുമതി സിപിഎം നേടിയെടുത്തു. അധികാരം ഉപയോഗിച്ച് റാലി നടത്താന്‍ അനുമതിക്ക് ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ സിപിഎമ്മിനെതിരെ ഉയര്‍ന്നുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+