പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണായി ദേവയാനി സത്യപ്രതിജ്ഞ ചെയ്തു
പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണായി കോണ്‍ഗ്രസ് (ഐ)യിലെ വി.ദേവയാനി സത്യപ്രതിജ്ഞ ചെയ്തു.
വ്യാഴാഴ്ച രാവിലെ പത്തുമണിയ്ക്ക് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ ഗ്രിഗറിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ചെയര്‍ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച ജില്ലാ പ്ലാനിംഗ് ഓഫീസറും അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് ദേവയാനി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന് സത്യപ്രതിജ്ഞ വൈകുന്നതിന് കാരണം ബോധിപ്പിക്കാന്‍ കോടതി പ്ലാനിംഗ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി. കേസ് വ്യാഴാഴ്ച ഉച്ചയ്ക്ക് കോടതി പരിഗണിക്കാനിരിക്കെ, കോടതിയലക്ഷ്യ കേസ് ഒഴിവാക്കാനാണ് തിരക്കുപിടിച്ച് വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത്.
50 അംഗങ്ങളുള്ള കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങിനെത്തിയത്. വൈസ് ചെയര്‍മാനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.












Click it and Unblock the Notifications