ജോണി നെല്ലൂരിന് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഡിഐസി നേതാവ് ജോണി നെല്ലൂരിന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ നോട്ടീസ് നല്‍കി.
എറണാകുളം ജില്ലാ പഞ്ചായത്തിലെ കൂത്താട്ടുകുളം ഡിവിഷനില്‍ ഡിഐസിയെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തോട് ജോണി നെല്ലൂര്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ഇതോടെ ഡിഐസിയിലെ പ്രശ്നങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായി. കൂത്താട്ടുകുളം ഡിവിഷനില്‍ യുഡിഎഫിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ടി.എം.ജേക്കബിന്റെയും ജോണി നെല്ലൂരിന്റെയും എതിര്‍പ്പ് അവഗണിച്ച് ഡിഐസി നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതില്‍ പരസ്യമായി പ്രതിഷേധിച്ച ജോണി നെല്ലൂര്‍ തനിക്ക് പാര്‍ട്ടി വിടാന്‍ മടിയില്ലെന്നും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications