ജെഎസ്എസിന്റെ സംസ്ഥാന പാര്‍ട്ടി പദവി നഷ്ടപ്പെടും
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസിന് സംസ്ഥാന പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ലഭിച്ച സീറ്റും വോട്ടുകളുടെ എണ്ണവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.
സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ച രണ്ട് മാനദണ്ഡങ്ങളില്‍ ഒന്നെങ്കിലും പാലിക്കേണ്ടതുണ്ട്. നിയമസഭയില്‍ ആകെയുള്ള സീറ്റിന്റെ മൂന്ന് ശതമാനം സീറ്റ് ലഭിക്കണമെന്നതാണ് ഈ നിബന്ധനകളില്‍ ഒന്ന്. അല്ലെങ്കില്‍ രണ്ട് സീറ്റും സംസ്ഥാനത്ത് ആകെരേഖപ്പെടുത്തിയ വോട്ടിന്റെ ആറ് ശതമാനവും ലഭിക്കണം.
പാര്‍ട്ടി സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ ഉള്‍പ്പെടെയുള്ളവര്‍ തോല്‍വി നേരിട്ട കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎസ്എസിന്റെ പ്രകടനം തീരെ മോശമായിരുന്നു. ഈ നിബന്ധനകളിലൊന്നുപോലും കൈവരിക്കാന്‍ പാര്‍ട്ടിയ്ക്കു കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാന പാര്‍ട്ടി പദവി നിഷേധിക്കുന്നത്.












Click it and Unblock the Notifications