പി.സി ജോര്‍ജ് പിഴയടയ്ക്കണമെന്ന് കോടതി
തൊടുപുഴ: മാനനഷ്ടക്കേസില്‍ പി.സി ജോര്‍ജ് എംഎല്‍എ 1000രൂപ പിഴയടയ്ക്കണമെന്ന് സെഷന്‍സ് കോടതി വിധിച്ചു.
മൂന്നാറില്‍ നടന്ന ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.എം മാണിയുടെ ബന്ധുവിനെതിരെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഫയല്‍ചെയ്ത മാനനഷ്ടക്കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതേകേസില്‍ നേരത്തേതന്നെ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജോര്‍ജിനെ മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് തടവ് ഒഴിവാക്കി 1000രൂപ പിഴയടയ്ക്കാന്‍ സെഷന്‍സ് കോടതി വിധിച്ചത്.
പിഴ അടയ്ക്കാത്തപക്ഷം മൂന്ന് മാസം തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ്നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications