Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രിം കോടതി വിധി പ്രകാരം പ്രവേശനത്തിന് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളില്‍ സുപ്രിം കോടതി വിധിയനുസരിച്ച് പ്രവേശനം നടത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ശുപാര്‍ശ ചെയ്തു.

ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. മാനേജ്മെന്റുകളുമായി നടത്തിവരുന്ന സമവായ ചര്‍ച്ചകള്‍ക്കൊപ്പം മുന്നണിയും സമവായ ചര്‍ച്ചകള്‍ നടത്തും.

സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോളജ് പ്രവേശനവും അനുബന്ധ പ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിക്കു രൂപം നല്‍കിയതിനും ഇപ്പോള്‍ നടന്നുവരുന്ന സമവായ ചര്‍ച്ചകള്‍ക്കും ഔപചാരിക അംഗീകാരം നല്‍കാനാണ് വ്യാഴാഴ്ച മുന്നണിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.

രാവിലെ ഒന്‍പത് മണിക്കാരംഭിച്ച ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ബുധനാഴ്ച നടത്തിയ സമവായ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. ശേഷമാണ് യോഗം വിശദമായ ചര്‍ച്ചകള്‍ തുടങ്ങിയത്.

സര്‍ക്കാര്‍ പ്രവേശനം നല്‍കിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് പ്രവേശനം നഷ്ടമാകുമെന്ന് ആശങ്കഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങളില്‍ വ്യക്തത നല്‍കാന്‍ വേണ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+