ഓഹരി സൂചിക 79 പോയിന്റ് ഉയര്‍ന്നു
മുംബൈ: മാസാരംഭത്തില്‍ ഓഹരി വിപണിക്ക് മികച്ച തുടക്കം. സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച 79 പോയിന്റ് ഉയര്‍ന്ന് 11,778.02ലാണ് വിപണി വ്യാപാരം ക്ലോസ് ചെയ്തത്.
വിപണിയില്‍ വെള്ളിയാഴ്ച തുടക്കത്തില്‍ ഉണ്ടായ നഷ്ടം നികത്തി പിന്നീട് സൂചിക മുകളിലേക്ക് കയറുകയായിരുന്നു. നിഫ്റ്റ 22 പോയിന്റ് ഉയര്‍ന്ന് 3435ലാണ് ക്ലോസ് ചെയ്തത്.
11,666.01 പോയിന്റ് വരെ താഴ്ന്നതിനു ശേഷമാണ് സൂചിക തിരികെ കയറിയത്. മൂച്വല്‍ ഫണ്ടുകളാണ് പ്രധാനമായും ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ഓട്ടോ, ബാങ്ക്, ഹെല്‍ത്ത്കെയര്‍ ഓഹരികളുടെ വിലയിലാണ് കാര്യമായ നേട്ടമുണ്ടായത്.












Click it and Unblock the Notifications